പയ്യന്നൂർ: ഗുഡ്‌സ് വണ്ടിക്ക് തകരാർ സംഭവിച്ചതിനെ തുടർന്ന് പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ ട്രാക്കിലൂടെയുള്ള ഗതാഗതം 10 മണിക്കൂറോളം സ്തംഭിച്ചു.ഞായറാഴ്ച പുലർച്ചെ 3.45 ഓടെയാണ് വണ്ടിക്ക് തകരാർ സംഭവിച്ചത്.ഒരു കോച്ചിന്റെ ചക്രത്തിൽ നിന്ന് സ്പാർക്ക് വന്നതാണ് വണ്ടി നിർത്തിയിടാൻ കാരണമായത്. കണ്ണൂർ ഭാഗത്ത് നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന ഗുഡ്‌സാണ് പിടിച്ചിട്ടത്. ഉച്ചക്ക് 2.20 ഓടെ എൻജിനീയർ വിഭാഗം എത്തി തകരാറായ കോച്ച് അഴിച്ച് മാറ്റിയാണ് വണ്ടി യാത്ര പുനരാരംഭിച്ചത്.ഒന്നാം നമ്പർ ട്രാക്കിൽ ഗുഡ്‌സ് പിടിച്ചിട്ടതോടെ മംഗലാപുരം ഭാഗത്തേക്കുള്ള മറ്റ് വണ്ടികൾ മൂന്നാം നമ്പർ ട്രാക്കിലൂടെ തിരിച്ചുവിടേണ്ടി വന്നു.