മാഹി:പന്തക്കലിൽ ബോംബേറിൽ സി. പി എം ബ്രാഞ്ച് സെക്രട്ടറിക്ക് പരിക്ക്. ഊരോത്തുമ്മൽ ക്ഷേത്ര കവാടത്തിന് സമീപത്തു വെച്ച് ഇന്നലെ രാത്രി ഒൻപതര മണിയോടെയാണ് സംഭവം. പരിക്കുകളോടെ കല്ലേൻ ബിജുവിനെ (40) പളളൂർ ഗവ: ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.ഇവിടെ ശക്തമായ പൊലീസ് സന്നാഹമേർപ്പെടുത്തിയിട്ടുണ്ട്.