പഴയങ്ങാടി: പുതിയങ്ങാടി ചൂട്ടാടിലെ വിവാഹ വീട്ടിൽ നിന്നും ഷവർമ കഴിച്ച മുപ്പതോളം പേർക്ക് ഭക്ഷ്യ വിഷബാധയേറ്റതിനെ തുടർന്ന് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.അടുത്തില ജനകിയ പോളിടെക്‌നിക്ക് ആശുപത്രയിൽ ചൂട്ടാട് സ്വദേശികളായ സഹല(24),മർസി(7),മുഫീദ്(22),കദീജ,തസ്ലീമ(26),അൻസർ(12),ഇസ്മായിൽ(16) എന്നിവരെയും അഫ്‌നാൻ(7),ലമീഹ്(7),മുബീന(10),ലീയാൻ(2),ജൗഹർ(16),ഫാത്തിമ(19)എന്നിവരടക്കം പതിനഞ്ചോളം പേരെ പഴയങ്ങാടി താലൂക്ക് ആശുപത്രിയിലും അബ്ദുള്ള(5),അൻസഫ്(8) എന്നിവരെ പരിയാരം കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ആസ്പത്രയിലും മറ്റുള്ളവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം പുതിയങ്ങാടി മൊട്ടാമ്പ്രത്തെ അൽ സാബിത്ത് ബേക്കറിയിൽ നിന്നുമാണ് കല്യാണവീടായ ചൂട്ടാടിലെ കെ എം സാജിദ ഇബ്രാഹിം ദമ്പതികളുടെ മകളുടെ വിവാഹ സൽക്കാരത്തിന് ഷവർമ കൊണ്ട് വന്നത്.ഷവർമ കഴിച്ചവർക്ക് എല്ലാം ഇന്നലെ വൈകീട്ടോടെയാണ് നൂറ് ഡിഗ്രിക്ക് മുകളിൽ കഠിനമായ പനിയും വയറിളക്കവും ഛർദിയും ഉണ്ടായത്.ഭക്ഷ്യവിഷ ബാധയേറ്റവരിൽ കൂടുതലും കുട്ടികളാണ്.ആരോഗ്യ വകുപ്പിനെ വിവരമറിയിച്ചതിനെ തുടർന്ന് വിവാഹ വീട്ടിലും ബേക്കറിയിലും പരിശോധന നടത്തി.ബേക്കറിയിൽ നിന്ന് ഷവർമയുടെ സാമ്പിൾ ആരോഗ്യ വകുപ്പ് പരിശോധനക്കായി എടുത്തു.