mm-mani

കണ്ണൂർ :വിഡ്ഢിത്തം പുലമ്പുന്നവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നതെന്ന് മന്ത്രി എം.എം.മണി പറഞ്ഞു.കണ്ണൂരിലെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ച എസ്.എഫ്. ഐ പ്രവർത്തകർക്ക് നൽകിയ സ്വീകരണ പരിപാടി കണ്ണൂർ ജവഹർ ലൈബ്രറിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.രാജ്യം ഭരിക്കുന്ന മോദിയും എൻ.ഡി.എ സർക്കാരും എല്ലാ രംഗത്തും പ്രതിരോധകരമായ നടപടികളാണ് സ്വീകരിക്കുന്നത്.ബി.ജെ.പി സംഘപരിവാർ ശക്തികൾ ചേർന്ന് ശാസ്ത്രീയപരമായ മുന്നേറ്റത്തെ തടയുകയാണ്.ഒരു രാജ്യം ഒരു ഭാഷ പണ്ട് കോൺഗ്രസ് നടപ്പിലാക്കാൻ നോക്കിയിട്ട് ഒാടിയതാണ്.ഇപ്പോൾ ഒരു ഭാഷ ജനങ്ങളിൽ അടിച്ചേൽപ്പിക്കുകയാണ് .നാട് സങ്കീർണതയിലേക്ക് പോവുകയാണെന്നും എം.എം.മണി പറഞ്ഞു.ജെ.എൻ.യു യൂണിറ്റ് പ്രസിഡന്റ് ഐഷെ ഘോഷ് മുഖ്യാതിഥിയായി.എസ്.എഫ്ഐ ജില്ലാ പ്രസിഡന്റ് ഷിജു സി.പി അദ്ധ്യക്ഷത വഹിച്ചു. പോണ്ടിച്ചേരി യൂണിവേഴ്സിറ്റി യൂണിയൻ പ്രസിഡന്റ് പരിജയ് യാദവ് സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ,എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ഷിബിൻ കാനായി എന്നിവർ പ്രസംഗിച്ചു.