പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ ബി.പി.എഡ് ഡിഗ്രി (റഗുലർ/സപ്ലിമെന്ററി) മേയ് 2019 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനഃമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോ കോപ്പിക്കുമുള്ള അപേക്ഷകൾ ഒക്ടോബർ നാലിന് വൈകിട്ട് 5 മണി വരെ സ്വീകരിക്കും.
ടൈംടേബിൾ
ഒന്നും രണ്ടും സെമസ്റ്റർ കംബൈൻഡ് സെമസ്റ്റർ ബി.ടെക് (ജനുവരി 2019) സപ്ലിമെന്ററി പരീക്ഷാ ടൈംടേബിൾ സർവകലാശാലാ വെബ്‌സൈറ്റിൽ.
പരീക്ഷാ വിജ്ഞാപനം
രണ്ടാം സെമസ്റ്റർ എം.ഫിൽ ഫിസിക്കൽ എഡ്യുക്കേഷൻ (ജൂൺ 2019) പരീക്ഷ വിജ്ഞാപനം ചെയ്തു. 26 വരെ പിഴയില്ലാതെയും 27വരെ പിഴയോടു കൂടെയും അപേക്ഷിക്കാം. അപേക്ഷകൾ എ.പി.സിയും ചെലാനും സഹിതം 28ന് വൈകിട്ട് 5 മണി വരെ സമർപ്പിക്കാം.