കണ്ണൂർ: പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരാറുകാർ കളക്ടറേറ്റ് ധർണ്ണ നടത്തി. ചെറുപുഴയിൽ ആത്മഹത്യ ചെയ്ത കരാറുകാരൻ ജോസഫിന്റെ മരണത്തിൽ സമഗ്രാന്വേഷണം നടത്തുക, മരണത്തിന് ഉത്തരവാദികളായവരുടെ പേരിൽ കൊലക്കുറ്റത്തിന് കേസെടുക്കുക, ജോസഫിന്റെ കുടുംബത്തിന് കിട്ടാനുള്ള മുഴുവൻ തുകയും ഉടൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുക, ജില്ലയിലെ നിർമ്മാണ മേഖലയിലെ സ്തംഭനാവസ്ഥ പരിഹരിക്കാൻ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. സി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ടി. മനോഹരൻ, കെ. പ്രദീപൻ, സി.വി ശശി, കെ. ചന്ദ്രൻ സംസാരിച്ചു.