കൊട്ടിയൂർ:കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി സ്‌കൂളിനു സമീപം പാമ്പറപ്പാൻ ടൗണിലെ പലചരക്കു കടയിൽ നിരോധിത പുകയില ഉൽപ്പന്നം വിൽപ്പന നടത്തിയതിന് മേരിമാതാ ട്രേഡേഴ്‌സ് ഉടമ മാങ്കത്തേൽ റോയി എന്ന ഫ്രാൻസിസ് ദേവസ്യക്കെതിരെ പേരാവൂർ എക്‌സൈസ് കോട്പ ആക്ട് പ്രകാരം കേസെടുത്തു. ഉത്തരമേഖല സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളുടെ കടയിൽ നിന്നും പുകയില ഉല്പന്നങ്ങൾ പിടികൂടിയത്. എക്‌സൈസ് ഇൻസ്‌പെക്ടർ എ.കെ.വിജേഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 2.160 കി.ഗ്രാം നിരോധിത പുകയില ഉത്പന്നങ്ങൾ (180പൗച്ച് ഹാൻസ്) കണ്ടെടുത്തു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ എം.പി.സജീവൻ, പി.സി..ഷാജി, എന്നിവർ പങ്കെടുത്തു.