subbayya-rai
subbayya rai

കാസർകോട്: എന്നും കോൺഗ്രസുകാരനായി തന്നെ തുടരുമെന്ന് കെ.പി.സി.സി മെമ്പർ സുബ്ബയ്യ റൈ പറഞ്ഞു. മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കുന്നതിന് ബി.ജെ.പി നേതാക്കളുടെ സമ്മർദ്ദം മുറുകിയതിനിടെ തന്റെ നിലപാട് തുറന്നു പറയുകയായിരുന്നു റൈ.

സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും ആളുകൾ എന്നെ വന്നു കണ്ടിരുന്നു. എനിക്കുള്ള അംഗീകാരമായാണ് അതിനെ കാണുന്നത്. തങ്ങളോടൊപ്പം വന്നാൽ രാഷ്ട്രീയ ഭാവി സുരക്ഷിതമാണെന്ന് ബി.ജെ.പി നേതാക്കൾ പറഞ്ഞു. അച്ഛൻ ഡി.സി.സി പ്രസിഡന്റും എം.പിയും ആയിരുന്നു. അദ്ദേഹത്തിന്റെ കൈ പിടിച്ചാണ് ഞാൻ കോൺഗ്രസിൽ എത്തിയത്. അതിൽ നിന്ന് മാറി ചിന്തിക്കാൻ കഴിയില്ല.

തിരഞ്ഞെടുപ്പ് വരുമ്പോൾ മത്സരിപ്പിക്കും ജയിപ്പിക്കും എന്നൊക്കെ പാർട്ടി എന്നോട് പറയാറുണ്ട്. അവസാന നിമിഷം ഒഴിവാക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൂന്ന് തവണയായി ഇത്തരത്തിൽ മാറ്റിയിട്ടുണ്ട്. ഇത്തവണ ഉറപ്പായിരുന്നു. ഞാൻ ബന്ധുക്കളോട് വരെ മത്സരിക്കുന്ന കാര്യം പറഞ്ഞു. ശരിക്കും വിഷമമുണ്ട്.