കണ്ണൂർ: സംസ്ഥാനത്ത് പൊലീസ് രജിസ്റ്റർ ചെയ്യുന്ന കൊലപാതക കേസുകളുടെ എണ്ണം കുറയുമ്പോൾ കുട്ടികൾക്കെതിരെയുള്ള അതിക്രമം വർദ്ധിക്കുന്നു. 2016 ന് ശേഷമാണ് ഓരോ വർഷവും മറ്റു കേസുകളുടെ എണ്ണം കുറയുന്നതായി കാണുന്നത്. 2008 ൽ 1,10620 ഐ.പി.സി കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തതെങ്കിൽ 2016 ആകുമ്പോഴേക്കും 2,60097 ആയി വർദ്ധിച്ചു. ഇതു വരെ ഓരോ വർഷവും തുടർച്ചയായി കേസുകൾ ഉയർന്നിരുന്നെങ്കിലും പിന്നീട് ഓരോ വർഷവും കുറയുകയായിരുന്നു. 2017ൽ 2,35846 , 2018ൽ 1,87,381 എന്നിങ്ങനെയാണ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം. ഈ വർഷം ജൂൺ വരെ ആകെ രജിസ്റ്റർ ചെയ്ത കേസുകൾ 91,205 മാത്രമാണ്.

2008ൽ ആകെ 2,52,408 കേസുകൾ സംസ്ഥാനത്ത് പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു. 2016ൽ 7,07,870 കേസുകൾ രജിസ്റ്റർ ചെയ്തു. 2018ൽ യഥാക്രമം 5,11,828 ആയി കുറഞ്ഞു. ഈ വർഷം ജൂൺ വരെ 2,61,316 ആയി കസുകളുട െഎണ്ണം കുറഞ്ഞു. ചില നിയമങ്ങൾ കാര്യക്ഷമമായി നടപ്പാക്കാത്തതും ബോധവത്കരണവുമാണ് കേസുകളിലെ കുറവിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം വധശ്രമങ്ങൾ കൂടിയിട്ടുണ്ട്. ബലാത്സംഗങ്ങളും കുത്തനെ കൂടി. കൊള്ളയടി പത്തു വർഷത്തിനിടെ 830ൽ നിന്ന് 890 ൽ എത്തി. മോഷണത്തിൽ ഗണ്യമായ കുറവ് സംഭവിച്ചു. 5564ൽ നിന്ന് പത്ത് വർഷം കൊണ്ട് 3551 ലേക്കാണ് കുറഞ്ഞത്. ഈ വർഷം 1708 മോഷണക്കേസുകൾ മാത്രമേ രജിസ്റ്റർ ചെയ്തുള്ളൂ. കലാപങ്ങൾ 8086ൽ നിന്ന് 4441 വരെയായി കുറഞ്ഞു. ഈ വർഷം 2076 മാത്രമാണ് റിപ്പോർട്ട് ചെയ്തത്.

അതേസമയം കുട്ടികൾക്കെതിരായ അതിക്രമത്തിൽ ഞെട്ടിക്കുന്ന വർദ്ധനയാണ് ഉണ്ടായത്. ബലാത്സംഗങ്ങളും തട്ടിക്കൊണ്ടു പോകലിനുമാണ് ഏറ്റവുമധികം കുട്ടികൾ ഇരയാകുന്നത്.

കൊലപാതകം

2009ൽ 343

2012ൽ 374

2018ൽ 276

വധശ്രമം

2018ൽ 673

2019 ജൂൺ വരെ 400

ബലാൽസംഗം

2009ൽ 568

2018ൽ 2015

2019 ഇതുവരെ 1041

കുട്ടികൾക്കെതിരായ അതിക്രമം

2009ൽ 589

2018ൽ 4008

2019 ഇതുവരെ 2143

കുട്ടികൾക്കെതിരെ ബലാൽസംഗം

2009ൽ 235

2018ൽ1204

2019 ഇതുവരെ 634