കൊച്ചി : അഞ്ചു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ എടത്തല പുഷ്പ നഗർ കോളനിയിൽ വാടകയ്ക്കു താമസിക്കുന്ന കണ്ണൂർ ചപ്പാരപ്പടവ് സ്വദേശി ഭാസ്കരന് (79) എറണാകുളം പോക്സോ കോടതി അഞ്ച് വർഷം കഠിന തടവും 10,000 രൂപ പിഴയും ചുമത്തി. 2018 നവംബർ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും പോക്സോ നിയമത്തിലെയും വകുപ്പുകൾ പ്രകാരം കുറ്റം ചുമത്തി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എസ്.ഐ ജി. അരുണാണ് അന്വേഷണം നടത്തി കുറ്റപത്രം നൽകിയത്.