പാനൂർ:മോദി സർക്കാർ കോർപറേറ്റിനും വിദേശ മൂലധനത്തിനും വിടുപണി ചെയ്യുകയാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറാ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു.പാട്യം ഗോപാലന്റെ 41 ാം ചരമവാർഷികാചരണം കൊട്ടയോടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം വൻകിടകോർപ്പറേറ്റുകൾക്കും ശതകോടീശന്മാർക്കും വേണ്ടി ധാരാളം ഇളവുകൾ നല്കുന്നു. ഇത് കോർപ്പറേറ്റുകൾക്ക് ബംബർ പ്രൈസ് ലഭിച്ചതിന് തുല്യമാണ്.അധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗത്തിന് വിരുദ്ധമായ നയമാണ് രാജ്യത്തെമ്പാടും മോദി നടപ്പിലാക്കുന്നത് .അവരുടെ വേതനം വെട്ടി ചുരുക്കി കോർപ്പറേറ്റുകൾക്ക് ഓടി നടക്കാൻ പാത ഒരുക്കുകയാണ്. അതോടൊപ്പം തന്നെ ആർ .എസ.് എസ്സിന്റെ വിഷലിപ്തമായ ഹിന്ദുത്വഅജണ്ടയും പ്രചരിപ്പിക്കുന്നു. 'ഒരു ഭാഷ ഒരു സംസ്‌കാരം ഒരു നേതാവ് ' എന്നത് നമ്മുടെ ഭാരതത്തിന്റെ ജനാധിപത്യ മത നിരപേക്ഷതയുടെ അടിസ്ഥാന ശില തന്നെ തകർക്കും' കാശ്മീർ പ്രശ്‌നത്തിൽ ഒരു സംസ്ഥാനത്തെ ഇല്ലാതാക്കാൻ മോദി സർക്കാർ ബാലറ്റ് ഘടനയെ അട്ടിമറിച്ച് ഭരണപരമായ തട്ടിപ്പാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. കാശ്മീരിന്റെ സമഗ്രമായ പരോഗതിക്ക് വേണ്ടിയെന്ന് പറയുന്നവർ അവിടുത്തെ ജനങ്ങൾക്ക് ജനാധിപത്യഭരണഘടന ഉറപ്പുനല്കുകുന്ന ഒന്നും നല്കു ന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ എം സരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.എം.വി ജയരാജൻ, പി ജയരാജൻ' പി ഹരീന്ദ്രൻ കെ.ലീല' കെ.ധനഞ്ജയൻ, ബിജു കണ്ടക്കൈ സംസാരിച്ചു.വി.രാജൻ സ്വാഗതം പറഞ്ഞു '