കാസർകോട്; മഞ്ചേശ്വരം നിയമസഭാ ഉപതിരഞ്ഞെടുപ്പിന് നാമ നിർദേശ പത്രികാ സർപ്പണത്തിനുള്ള അഞ്ചാം ദിനമായ സെപ്തംബർ 27 ന് ആരും പത്രിക നൽകിയില്ല. ഇതുവരെ രണ്ട് പേരാണ് ഉപതെരഞ്ഞെടുപ്പിനായി പത്രിക സമർപ്പിച്ചത്. തമിഴ്‌നാട് സേലം സ്വദേശിയായ ഡോ. കെ പദ്മരാജൻ, കുമ്പള നാരായണ മംഗലത്തെ ഇർഷാദ് മൻസിലിലെ കെ അബ്ദുല്ല എന്നിവരാണ് പത്രിക സമർപ്പിച്ചത്. സ്വതന്ത്ര സ്ഥാനാർത്ഥികളായാണ് രണ്ട് പേരും മത്സരിക്കുന്നത്. നാമനിർദ്ദേശ പത്രിക ഈ മാസം 30 വരെ സമർപ്പിക്കാം. വരണാധികാരിയായ ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) എൻ പ്രേമചന്ദ്രന്റെ കളക്ടറേറ്റിലെ ഓഫീസിലും ഉപവരണാധികാരിയായ മഞ്ചേശ്വരം ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസർ എൻ. സുരേന്ദ്രന്റെ ഓഫീസിലും പത്രിക സ്വീകരിക്കും. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകുന്നേരം മൂന്ന് വരെ പത്രിക സമർപ്പിക്കാം.