mvd

ക​ണ്ണൂ​ർ​:​ ​മോ​ട്ടോ​ർ​ ​വാ​ഹ​ന​ ​വ​കു​പ്പി​ൽ​ ​ക​ഴി​ഞ്ഞ​ ദി​വ​സം​ ​ഇ​റ​ങ്ങി​യ​ 11​ ​എം.​വി.​ഐ​മാ​രു​ടെ​ ​സ്ഥ​ലം​മാ​റ്റ​ ​ഉ​ത്ത​ര​വ് ​വി​വാ​ദ​മാ​കു​ന്നു.​ ​ ​പൊ​തു​സ്ഥ​ലം​ ​മാ​റ്റ​ത്തി​നു​ള്ള​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ക്കാ​തെ​ 11​ ​പേ​ർ​ക്ക് ​മാ​ത്ര​മാണ് സ്ഥലംമാറ്രം നൽകിയത്. ഇ​തി​ന് ​പി​ന്നി​ൽ​ ​ല​ക്ഷ​ങ്ങ​ളുടെ കൈക്കൂലി ഇടപാട് നടന്നിട്ടുണ്ടെന്ന് ​ജീ​വ​ന​ക്കാരിൽ ഒരു വിഭാഗം ആരോപിച്ചു.

സ്ഥാ​ന​ക്ക​യ​റ്റം,​ ​സ്ഥ​ലം​മാ​റ്റം,​ ​സേ​ഫ് ​കേ​ര​ള​യി​ലെ​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​ഓ​ഫീ​സു​ക​ളി​ലേ​ക്ക് ​മ​ട​ക്കി​ ​അ​യ​യ്ക്ക​ൽ​ ​എ​ന്നി​വ​യി​ലാ​ണ് ​ഉ​ത്ത​ര​വി​റ​ങ്ങി​യത്.​ ​സീ​നി​യോ​റി​ട്ടി​യോ​ ​മ​റ്റ് ​മാ​ന​ദ​ണ്ഡ​ങ്ങ​ളോ​ ​നോ​ക്കാ​തെ​ ​അ​വ​ര​വ​ർ​ ആവശ്യപ്പെട്ട സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ​മാ​റ്റി​ ​നി​യ​മി​ച്ചെ​ന്നാ​ണ് ​ആക്ഷേപം.​ സീനിയോറിട്ടിയുള്ള​ 60​ പേ​രെ​ ​മ​റി​ക​ട​ന്നാ​ണ് ​സ്ഥ​ലം​മാ​റ്റം.

ഉ​ന്ന​ത​ങ്ങ​ളി​ൽ​ ​പി​ടി​പാ​ടു​ള്ള​ ​ഒ​രു​ ​ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ​ഇ​തി​നാ​യി​ ​ച​ര​ടു​വ​ലി​ച്ച​തെ​ന്നും ക​ണ്ണൂ​ർ​ ​ജി​ല്ല​യി​ലെ ഭ​ര​ണ​ക​ക്ഷി​ ​നേ​താ​വും​ ​ഇ​യാ​ളു​ടെ ​ ​ബ​ന്ധു​വും​ ​സഹായിച്ചെന്നും പറയപ്പെടുന്നു. 5​ ​ല​ക്ഷം​ ​മു​ത​ൽ​ 10​ ​ല​ക്ഷം​ ​രൂ​പ​വ​രെ ഓരോ സ്ഥലംമാറ്റത്തിനും​ സംഘം വാങ്ങിയെന്നും ജീവനക്കാർ ആരോപിക്കുന്നു​.​ സ്ഥാ​ന​ക്ക​യ​റ്റ​ത്തോ​ടെ​ ​കാ​സ​ർ​കോ​ട്ടേ​ക്ക് ​സ്ഥാലം​മാ​റ്റം​ ​ല​ഭി​ച്ചയാൾ ​ഏ​ഴാം ​ദി​വ​സം​ ​ക​ണ്ണൂ​രി​ലേ​ക്ക് മാ​റ്റം​ ​ത​ര​പ്പെ​ടു​ത്തി.​ ​

സ്ഥ​ലം​മാ​റ്റം​ ​കി​ട്ടി​യ​വ​രി​ൽ​ ​കൂടുതലും സേ​ഫ് ​കേ​ര​ള​ ​പ​ദ്ധ​തി​ ​പ്ര​കാ​രം​ ​ജോ​ലി​ചെ​യ്യു​ന്ന​വ​രാ​ണ്. ​പ​ദ്ധ​തി​ ​തു​ട​ങ്ങി​ ​ര​ണ്ടു ​വ​ർ​ഷം​ ​തി​ക​യു​ന്ന​തി​ന് ​മു​മ്പ് ​സ്ഥ​ലം​മാ​റ്രം​ ​പാ​ടി​ല്ലെ​ന്ന​ ​സ​ർ​ക്കാ​ർ​ ​നി​ല​പാ​ടി​ന് ​വി​രു​ദ്ധ​മാ​യാ​ണ് നടപടി.​ എന്നാൽ, ​​'​ഓ​ൺ​ ​റി​ക്വ​സ്റ്റ് "​ ​എ​ന്നാ​ണ് ​സ്ഥലംമാറ്റ ഉത്തരവിൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.​

പ​രാ​തി​ ​ഉ​ണ്ടെ​ങ്കി​ൽ​ ​
പ​രി​ശോ​ധി​ക്കും: മന്ത്രി

മോ​ട്ടോ​ർ​ ​വാ​ഹ​ന​ ​വ​കു​പ്പി​ലെ​ ​സ്ഥ​ലം​മാ​റ്റ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ആ​ർ​ക്കെ​ങ്കി​ലും​ ​പ​രാ​തി​ ​ഉ​ണ്ടെ​ങ്കി​ൽ​ ​രേ​ഖാ​മൂ​ലം​ ​സ​മ​ർ​പ്പി​ക്കാ​മെ​ന്നും​ ​ ​പ​രി​ശോ​ധി​ച്ച് ​ന​ട​പ​ടി​ ​എ​ടു​ക്കു​മെ​ന്നും​ ​ഗ​താ​ഗ​ത ​മ​ന്ത്രി​ ​എ.​കെ​. ​ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു.​ ​നേ​ര​ത്തേ​യും​ ​ഇ​ത്ത​രം​ ​പ​രാ​തി​ക​ൾ​ ​വ​ന്നി​രു​ന്നു.​ ​അ​പ്പോ​ഴെ​ല്ലാം​ ​പ​രി​ശോ​ധി​ച്ച് ​തി​രു​ത്താ​ൻ​ ​വ​കു​പ്പ് ​ത​യാ​റാ​യി​ട്ടു​ണ്ട്.​ ​