വളപട്ടണം: വളപട്ടണം റെയിൽവേ പാലത്തിനടിയിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തു. ഇന്നലെ രാവിലെയോടെ വളപട്ടണം സി.ഐ എം.കൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു കെട്ടിയ നിലയിൽ രണ്ട് വടിവാൾ കണ്ടെത്തിയത്. പാലത്തിനു താഴെ കുറ്റിക്കാട്ടിലാണ് വടിവാളുകൾ കണ്ടത്. ഏതാനും ദിവസങ്ങളായി പൊലീസ് ഈ ഭാഗങ്ങളിൽ പരിശോധന തുടരുകയാണ്. വളപട്ടണം എസ്.ഐ പി. വിജേഷ്, സി.പി.ഒമാരായ സുധീർ, പ്രേമരാജൻ, സംജിത്ത്, അശോകൻ, സിനോജ് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കുറിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ല.