കാസർകോട്: കാൻഫെഡ് സോഷ്യൽ ഫോറം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നാളെ ഗാന്ധിജയന്തി ദിനത്തിൽ ജനാധിപത്യ സാക്ഷരതാ സെമിനാർ സംഘടിപ്പിക്കും. രാവിലെ 11 ന് ഉദുമ പള്ളം മാഷ് ഓഡിറ്റോറിയത്തിൽ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കാൻഫെഡ് സോഷ്യൽ ഫോറം ചെയർമാൻ കൂക്കാനം റഹ്മാൻ അധ്യക്ഷത വഹിക്കും. കാസർകോട് പ്രസ്‌ക്ലബ് പ്രസിഡന്റ് ടി.എ. ഷാഫി, ഉദുമ പഞ്ചായത്ത് സെക്രട്ടറി ഡി.എൻ. പ്രമോദ് എന്നിവർ സംബന്ധിക്കും. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് വെള്ളിക്കോത്ത് വിഷ്ണു ഭട്ടിനെ ചടങ്ങിൽ ആദരിക്കും.

വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ പാറയിൽ അബൂബക്കർ, ജനറൽ സെക്രട്ടറി ഷാഫി ചൂരിപ്പള്ളം, കരിവെള്ളൂർ വിജയൻ, പ്രൊഫ. എ. ശ്രീനാഥ്, കെ.ആർ. ജയചന്ദ്രൻ, ടി. തമ്പാൻ എന്നിവർ പങ്കെടുത്തു.