തലശ്ശേരി:ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ആധുനിക സൗകര്യങ്ങളോടുകൂടി സജ്ജീകരിച്ച
ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട്. മൂന്നിന് കെ.മുരളീധരൻ എം. പി നിർവ്വഹിക്കുമെന്ന് ആശുപത്രി പ്രസിഡന്റ് മമ്പറം ദിവാകരൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. അതിനൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഡയാലിസിസ്
യൂണിറ്റ് സ്ഥാപിച്ചിട്ടുള്ളത്. പ്രമുഖ നെഫ്രൊളജിസ്റ്റ് ഡോ:വിനുഗോപാലിന്റെ നേതൃത്വത്തിൽ മികച്ച പരിശീലനം സിദ്ധിച്ച ടെക്‌നീഷ്യൻമാരുടെ സേവനം ഇവിടെ ലഭ്യമാവും. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി. ദിവസേന 4 ഘട്ടങ്ങളിലായി 20 രോഗികൾക്ക് ഡയാലിസിസ് ചെയ്യുവാനുള്ള സൗകര്യം ഉണ്ടായിരിക്കും. ആശുപത്രിയുടെ സൂപ്പർ സ്‌പെഷ്യാലിറ്റി കെട്ടിടം പ്രവർത്തനം ആരംഭിക്കുന്നതോടെ ഡയാലിസിസ് യൂണിറ്റ് കൂടുതൽ വിപുലീകരിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. പാമ്പിൻ വിഷ ചികിത്സ വിഭാഗവും ആശുപത്രിയിൽ ആരംഭിക്കും. വാർത്ത സമ്മേളനത്തിൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. കെ. പി. എ സിദ്ദീഖ്, ജനറൽ മാനേജർ ഒ. ദാമോദരൻ, പി. ആർ. ഒ സജിത്ത് കുമാർ എന്നിവർ പങ്കെടുത്തു.