തളിപ്പറമ്പ് : പെരിഞ്ചെല്ലൂർ സംഗീതസഭയുടെ നവരാത്രി സംഗീതോത്സവത്തെ അസുലഭാനുഭവമാക്കി എടയാർ സഹോദരന്മാരായ കെ ഇ ശങ്കരൻ നമ്പൂതിരി, മനോജ് കെ. ഇ. നമ്പൂതിരി എന്നിവർ കച്ചേരി അവതരിപ്പിച്ചു.തളിപ്പറമ്പിനെ ആധുനികതയിലേക്കു നയിച്ച പി. നീലകണ്ഠഅയ്യരുടെ സ്മരണാർത്ഥം നടത്തിവരുന്ന കച്ചേരിയുടെ തുടക്കം ആരഭി രാഗത്തിൽ പ്രണവാകാരം സിദ്ധിവിനായകം എന്ന വെങ്കിട്ടസുബ്ബയ്യർ കൃതിയോടെയായിരുന്നു.
ഖരഹരപ്രിയ രാഗത്തിലെ ത്യാഗരാജ കൃതി രാമ നീ സമാനമെവറു, സാരമതി രാഗത്തിൽ മോക്ഷമുഗലദാ പിന്നെ ആഭേരി രാഗത്തിൽ മൈസൂർ വാസുദേവാചാര്യർ കൃതി ഭജരേ രേ മാനസ എന്നീ ശ്രീരാമ സ്തുതികൾ ഇരുവരും മധുരോദാരമായി ആലപിച്ചു. ബാഗേശ്രീ രാഗത്തിലെ എം.ഡി. രാമനാഥൻ കൃതി സാഗരശയന വിഭോ, ആനന്ദഭൈരവി രാഗത്തിലെ നാരായണ തീർത്ഥർ കൃതി
സാക്ഷാൽ മദന കോടി തുടങ്ങിയ കീർത്തനങ്ങളും ആലപിക്കപ്പെട്ടു.
വയലാ രാജേന്ദ്രൻ (വയലിൻ), ഡോ. ജയകൃഷ്ണൻ (മൃദംഗം), കാഞ്ഞങ്ങാട് വിനീത് (ഘടം)എന്നിവർ പക്കമേളമൊരുക്കി.സഭ സ്ഥാപകൻ വിജയ് നീലകണ്ഠൻ, പ്രസിഡന്റ് പി.വി. രാജശേഖരൻ എന്നിവർ സംസാരിച്ചു.
പടം കെ ഇ ശങ്ക.രൻ നമ്പൂതിരി, മനോജ് കെ. ഇ. നമ്പൂതിരി എന്നിവർ കച്ചേരി അവതരിപ്പിക്കൂന്നു