കോഴിക്കോട്: കേരള സംസ്ഥാന കരകൗശല വികസന കോർപ്പറേഷന്റെ കോഴിക്കോട്ടെ ഹോട്ടൽ മലബാർ പാലസിലെ ഷോറൂമിൽ ഓണം വിപണനമേളയ്ക്ക് തുടക്കമായി. മധുര ചുങ്കിടി സാരികളാണ് മേളയിലെ പ്രധാന ആകർഷണം. ആറന്മുള കണ്ണാടി, നെറ്റിപ്പട്ടം, കൃഷ്ണവിഗ്രഹങ്ങൾ, പിച്ചളയിലും ഓടിലും തീർത്ത വിളക്കുകൾ, മ്യൂറൽ പെയിന്റിംഗുകൾ എന്നിവയുടെ വിപുല ശേഖരമുണ്ട്. എല്ലാ ഉത്പന്നങ്ങൾക്കും പത്ത് ശതമാനം റിബേറ്റ് ലഭിക്കും മേള 10 വരെയുണ്ടാവും.