കുന്ദമംഗലം: പ്രളയ ദുരിതബാധിതർക്ക് കുന്ദമംഗലം ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സാമ്പത്തിക സഹായവും ഭക്ഷണക്കിറ്റുകളും വിതരണം ചെയ്തു. കുന്ദമംഗലം ജ്യുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് എ. നിസാം വിതരണോദ്ഘാടനം നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എം. മുസ്തഫ അദ്ധ്യക്ഷനായിരുന്നു. അഡ്വ.ടി.പി. ജുനൈദ് , അഡ്വ.എ. പ്രതീഷ്,അഡ്വ.ഷമീം പക്സാൻ, അഡ്വ. നിഷിനി, അഡ്വ.വി.പി.സുലൈഖ, അഡ്വക്കേറ്റ്സ് ക്ലാർക്‌സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് കെ.ആർ.ശ്രീകുമാർ, കെ.കെ.സോമൻ എന്നിവർ പ്രസംഗിച്ചു.