കുന്ദമംഗലം: കുന്ദമംഗലം കോ - ഓപ്പറേറ്റിവ് ഹൗസിംഗ് സൊസൈറ്റിയുടെ ഇരുചക്ര വാഹന വായ്പാ പദ്ധതി കാരശ്ശേരി സഹകരണ ബാങ്ക് ചെയർമാൻ എൻ.കെ.അബ്ദുറഹ്‌മാൻ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് കെ.സി.അബു അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പിൽ , എം.പി.കേളുക്കുട്ടി, വിനോദ് പടനിലം, ബാബു നെല്ലുളി, എം.കെ.മോഹൻദാസ്, പി.സിദ്ധാർത്ഥൻ, സി.അബ്ദുൾഗഫൂർ, സി.കെ.ദാമോദരൻ നായർ, ബാബുരാജൻ, എം.അംബുജാക്ഷിഅമ്മ, സെക്രട്ടറി എം.സുകുമാരൻ എന്നിവർ പ്രസംഗിച്ചു.