സാമൂഹിക സേവന രംഗത്ത് സജീവമാകുമെന്ന് മെഗാ സ്റ്റാർ
കോഴിക്കോട്: പി.വി.സാമി മെമ്മോറിയൽ ഇൻഡസ്ട്രിയൽ ആൻഡ് സോഷ്യോ - കൾച്ചറൽ അവാർഡ് ചലച്ചിത്രനടൻ മമ്മുട്ടിയ്ക്ക് എം.ടി.വാസുദേവൻ നായർ സമ്മാനിച്ചു.
പ്രവർത്തനമേഖല സിനിമയാണെങ്കിലും സാമൂഹിക സേവനരംഗത്ത് താൻ സജീവമായി ഇറങ്ങുമെന്ന് പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടി പറഞ്ഞു.
ടാഗോർ സെന്റിനറി ഹാളിൽ ഒരുക്കിയ ചടങ്ങ് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്തു. എം.പി.വീരേന്ദ്രകുമാർ എം.പി അദ്ധ്യക്ഷനായിരുന്നു. വയലാർ രവി, സംവിധായകൻ സത്യൻ അന്തിക്കാട് എന്നിവർ മുഖ്യാതിഥികളായിരുന്നു. മലബാർ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് ശ്യാംസുന്ദർ എറാടി, പി.കെ.ഗ്രൂപ്പ് ചെയർമാൻ പി.കെ.അഹമ്മദ്, ട്രസ്റ്റീ പി.വി.ഗംഗാധരൻ, പി.വി നിധീഷ്, ഹേമലത ചന്ദ്രൻ, കുമാരി ജയരാജ്, ഷെറിൻ ഗംഗാധരൻ, ഭാവന നിധീഷ്, മേഘ്‌ന ലാൽ, മിനി രാജേഷ് തുടങ്ങിയവർ സംബന്ധിച്ചു. മാനേജിംഗ് ട്രസ്റ്റീ പി.വി.ചന്ദ്രൻ സ്വാഗതവും ഡോ.ടി.കെ. ജയരാജ് നന്ദിയും പറഞ്ഞു.