കോഴിക്കോട്: സ്വന്തം പൗരന്മാരെ രാജ്യത്തുനിന്ന് പുറന്തള്ളരുതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള ആവശ്യപ്പെട്ടു. എൻ.ആർ.സി യുടെ അവസാന ലിസ്റ്റ് വന്നതോടെ പുറത്താകുന്നത് 19 ലക്ഷം പേരാണ്. ഇവർ ഇന്ത്യൻ പൗരന്മാർ തന്നെയാണ്. ദേശസുരക്ഷയുടെയും ദേശീയതയുടെയും പേരിൽ പൗരാവകാശങ്ങൾ ഹനിക്കപ്പെടുതയാണെന്ന് നഹാസ് ആരോപിച്ചു.