a

കോഴിക്കോട്: നിയന്ത്രണം വിട്ട കാ‍ർ ഓട്ടോയിൽ ഇടിച്ച് യാത്രക്കാരൻ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. താഴെപതിമംഗലം സ്വദേശി ഉപ്പഞ്ചേരിമ്മല്‍ അബ്ദുൾ ഖാദര്‍(52) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവര്‍ ചന്ദ്രന്‍(55) ,ഖാദറിൻെറ മകൾ ഫസ്‌ന (25) എന്നിവരെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 10.30 ഓടെ കുന്ദമംഗലത്തിന് സമീപം മേലെ പതിമംഗലത്താണ് അപകടം. മെഡിക്കല്‍ കോളേജ് ഭാഗത്തേക്ക് പോവുകയായിരുന്ന മെഡിക്കല്‍കോളജ് ആശുപത്രിയിലെ ഡോക്ടര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോയും കാറും തലകീഴായി മറിഞ്ഞു. നാട്ടുകാര്‍ ചേര്‍ന്നാണ് ഓട്ടോയിലുള്ളവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ഗുരുതരപരിക്കേറ്റ ഖാദര്‍ മെഡിക്കൽ കോളേജിലെത്തിയപ്പോഴേക്കും മരിച്ചു. കാറിലുണ്ടായിരുന്നവര്‍ക്ക് നിസാര പരിക്കാണുള്ളത്.