img201909
ജോർജ്‌ എം തോമസ് എം എൽ എ യ്ക്കൊപ്പം ഓണസദ്യയുണ്ണുന്ന ഉത്തരേന്ത്യൻ തൊഴിലാളികൾ

മുക്കം: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളി ഭായിമാർക്കും സദ്യവിളമ്പി നീലേശ്വരം ഹയർ സെക്കൻഡറി സ്കൂളിൽ ഓണാഘോഷം. അദ്ധ്യാപക രക്ഷാകർത്തൃ സമിതിയുടെ ആഭിമുഖ്യത്തിലാണ് വിദ്യാർഥികളോടൊപ്പം നൂറോളം ഉത്തരേന്ത്യൻതൊഴിലാളികളെയും ഓണസദ്യയ്ക്ക് ഇരുത്തിയത്. ജോർജ് എം തോമസ് എം എൽ എ, മുക്കം നഗരസഭ ചെയർമാൻ വി കുഞ്ഞൻ, ഡെപ്യൂട്ടി ചെയർപേഴ്സൺ ഹരിത മോയിൻകുട്ടി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ ചന്ദ്രൻ, സാലി സിബി, നഗരസഭ കൗൺസിലർമാരായ രേജിത കുപ്പോട്ട്‌, പി ബ്രിജേഷ്, പി ടി ബാബു, മുൻ പഞ്ചായത്ത് പ്രസിഡൻറ് എ എം അഹമ്മദ്കുട്ടി ഹാജി തുടങ്ങിയവരുമെത്തിയിരുന്നു.

രാവിലെ നടന്ന നാടൻ കലാ കായിക മത്സരങ്ങൾ പി ടി എ പ്രസിഡൻറ് പി പ്രശോഭ് കുമാർ ഉദ്ഘാടനം ചെയ്തു. എസ് എം സി വൈസ് ചെയർമാൻ രഘുപ്രസാദ്,പ്രിൻസിപ്പൽ കെ അബ്ദുറഹിം, പ്രധാനാദ്ധ്യാപിക സി എ അനിത, ബോബി ജോസഫ്, ടോമി ചെറിയാൻ, ടി ടി ഷാജു, ചോയിക്കുട്ടി, ബിജുമോൻ ജോസഫ്, ടി കെ ജൂമാൻ, പി പി മുഹമ്മദ്, കെ ടി നസീമ, ജാഫർ ചെമ്പകത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

സ്കൗട്ട് യൂണിറ്റിൻറെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 1200 രൂപ ശേഖരിച്ചു.

സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയർത്തുതുന്നതിൻറെ ഭാഗമായി സംസ്ഥാന സർക്കാർ അനുവദിച്ച അഞ്ചു കോടി രൂപ ഉപയോഗിച്ച് കെട്ടിടം നിർമ്മിക്കുന്നതിനെത്തിയ തൊഴിലാളികളാണ് ഉത്തരേന്ത്യക്കാർ. ഉരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമ്മാണപ്രവൃത്തി നടത്തുന്നത്.