വടകര: ഓണക്കാലത്ത് ഗ്യാസ് വിതരണം സുഗമമായി നടത്താൻ വടകര താലൂക്ക് സപ്ലൈ ഓഫീസില്‍ ചേർന്ന ഗ്യാസ് ഏജന്‍സി ഉടമകളുടെ യോഗത്തില്‍ തീരുമാനമായി.
സുരക്ഷ കണക്കിലെടുത്ത് രണ്ട് വര്‍ഷത്തിലൊരിക്കല്‍ സ്റ്റൗ, റഗുലേറ്റര്‍ എന്നിവ നിര്‍ബന്ധമായും പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് യോഗം നിര്‍ദേശിച്ചു. ഇതിന് 177 രൂപ സര്‍വീസ് ചാര്‍ജ് ഇനത്തില്‍ ഈടാക്കാം. അഡിഷണല്‍ സിലിൻഡർ ഇപ്പോള്‍ അപേക്ഷിക്കുന്ന സമയത്ത് തന്നെ നല്‍കുന്നുണ്ട്.
ഉപഭോക്താക്കള്‍ ബില്ലില്‍ കാണുന്ന തുക മാത്രം നൽകിയാൽ മതി. കളക്ടര്‍ അംഗീകരിച്ച കടത്തുകൂലി ഏജന്‍സി ഓഫീസില്‍ പ്രദര്‍ശിപ്പിച്ചിരിക്കണം..