കോഴിക്കോട്: ഓണക്കാലത്ത് പാല്‍ ഉപഭോഗം ഗണ്യമായി കൂടുമെന്നിരിക്കെ, ഗുണമേൻമ ഉറപ്പാക്കാനായി പ്രത്യേക പരിശോധനാ ലാബ് നാളെ സിവില്‍ സ്റ്റേഷനിലെ സി ബ്ലോക്കില്‍ അഞ്ചാം നിലയില്‍ പ്രവര്‍ത്തനം ആരംഭിക്കും. സൗജന്യ പരിശോധന 10 വരെയുണ്ടാവും.
ജില്ലാ കളക്ടര്‍ സാംബ ശിവറാവു നാളെ രാവിലെ 9ന് ഊര്‍ജിത പാല്‍ പരിശോധനയുടെ ഉദ്ഘാടനം നിർവഹിക്കും. പൊതുജനങ്ങള്‍ക്ക് രാവിലെ 10 മുതല്‍ അഞ്ച് മണിവരെ ഈ സേവനം പ്രയോജനപ്പെടുത്താം. പാൽ പായ്ക്കറ്റ് പൊട്ടിക്കാതെയാവണം പരിശോധനയ്ക്കായി എത്തിക്കേണ്ടത്. അല്ലാത്തവ കുറഞ്ഞത് 150 മില്ലി ലിറ്റർ സാമ്പിള്‍ കരുതിയിരിക്കണമെന്നും ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.