കുറ്റ്യാടി: പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി ആനുകൂല്യം പല കർഷകർക്കും ലഭിക്കുന്നില്ലെന്ന് പരാതി. വിതരണത്തിൽ വിവേചനമുണ്ടെന്ന് കർഷകർ ആരോപിക്കുന്നു. കൃഷി ഭവനിൽ കഴിഞ്ഞ ഫെബ്രുവരിയിൽ അപേക്ഷ നൽകിയവർ പോലും ഇപ്പോഴും കാത്തിരിപ്പിലാണ്. അതേസമയം, ചിലർക്ക് മുഴുവൻ സംഖ്യയും ലഭിച്ചതായാണ് വിവരം. കൃഷി ഭവനിൽ അന്വേഷിച്ചാൽ കൃത്യമായ മറുപടിയില്ല. വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിട്ടും മറുപടി ലഭിക്കുന്നില്ലെന്ന് കർഷകർ പറയുന്നു.