വടകര: നഗരത്തിലെ സി.എന്‍.സി സിനിമാ തീയേറ്റര്‍ ഒഴിപ്പിക്കാന്‍ അക്രമമഴിച്ചുവിട്ട ക്വട്ടേഷൻ സംഘത്തിലെ നാലു പേർ അറസ്റ്റിലായി. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെ ഷോ കഴിഞ്ഞ് ആളുകൾ പുറത്തിറങ്ങിയതിനു തൊട്ടുപിറകെയായിരുന്നു സംഭവം. ന്യൂമാഹി തൗഫി മന്‍സിലില്‍ ഷിജാസ് (23), വേളം തൊണ്ടിയില്‍ ഷഫീഖ് (19), കോട്ടക്കല്‍ മാച്ചേരി മീത്തല്‍ ജിതേഷ് (30), വടകര മുട്ടുങ്ങല്‍ വരക്കുതാഴ റയീസ് എന്ന മൊയ്തീന്‍ (35) എന്നിവരെയാണ് എസ്.ഐ ഷറഫുദീന്‍ അറസ്റ്റ് ചെയ്തത്. വടകര ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
കെട്ടിടം ഉടമ തീയേറ്റർ നിശ്ചിതകാലയളവിലേക്ക് ഹാഷിം മുഹമ്മദിന് വാടകയ്ക്ക് നല്‍കിയതായിരുന്നു. എന്നാല്‍ കരാ
കാലാവധി കഴിഞ്ഞിട്ടും ഒഴിഞ്ഞു കൊടുക്കാത്തതിൻറെ പേരിൽ വാടകക്കാരെ ഒഴിപ്പിക്കാന്‍ ഉടമ ക്വട്ടേഷന്‍ നല്‍കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ക്വട്ടേഷൻ സംഘം ഓഫീസിലെയും മറ്റും സാധനസാമഗ്രികൾ നശിപ്പിച്ചു. ജീവനക്കാരെ കൈയോടെ പുറത്താക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു സംഘം. അതിനിടയ്ക്ക് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് നാലു പേരെയും പിടികൂടുകയാണുണ്ടായത്.