വടകര: ജനതാദള്‍ എസ് ദേശീയസമിതി അംഗമായിരുന്ന അഡ്വ.ടി.നിസാര്‍ അഹമ്മദിൻറെ ഒന്നാം ചരമവാര്‍ഷിക ദിനം ആചരിച്ചു. അനുസ്മരണച്ചടങ്ങ് പാർട്ടി പ്രസിഡൻറ് സി.കെ.നാണു എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് കെ.ലോഹ്യ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന സമിതി അംഗങ്ങളായ കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണന്‍, എടയത്ത് ശ്രീധരന്‍, കെ.എന്‍.അനില്‍കുമാര്‍, പി.പി.മുകുന്ദന്‍, അസീസ് മണലോടി, പി.ടി. ആസാദ് എന്നിവർ സംസാരിച്ചു.