പയ്യോളി: തിക്കോടി ഡ്രൈവ് ഇൻ ബീച്ചിൽ അമിതവേഗതയില്‍ പാഞ്ഞ ബൈക്കിടിച്ച് കാലിന് സാരമായി പരിക്കറ്റ മത്സ്യത്തൊഴിലാളിയായ കുറുമ്പ ഭഗവതി ക്ഷേത്രത്തിന് സമീപം വടക്കേ മന്ദത്ത് രഞ്ജിത്തിനെ (36) കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
തീരത്ത് നില്‍ക്കുകയായിരുന്ന രഞ്ജിത്തിനെ നിയന്ത്രണം വിട്ടെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബൈക്ക് യാത്രികൻ വണ്ടി ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. പിന്നീട് പൊലീസ് സ്ഥലത്തെത്തി ബൈക്ക് കസ്റ്റഡിയിലെടുത്തു.