മാനന്തവാടി:കോൺഗ്രിഗേഷൻ ഓഫ് ദ സിസ്റ്റേഴ്‌സ് ഒഫ് ചാരിറ്റി ഒഫ് സെന്റ് വിൻസെന്റ് ഡീ പോൾ (വിൻസെൻഷ്യൻ സിസ്റ്റേഴ്‌സ്) സഭാംഗമായ സിസ്റ്റർ മരീന മുണ്ടയ്ക്കൽ എസ്.സി.വി(63) നിര്യാതയായി. സംസ്‌കാര ശുശ്രൂഷ ഇന്ന് രാവിലെ10.30 ന് മാനന്തവാടി വിൻസന്റ്ഗിരി ജനറലേറ്റിൽ നടക്കും.പരേതരായ മുണ്ടക്കൽ ഫ്രാൻസിസ് ത്രേസ്യാ ദമ്പതികളുടെ പുത്രിയാണ്. സഹോദരങ്ങൾ: ജോസഫ് മുണ്ടക്കൽ (തേർത്തല്ലി), തോമസ് മുണ്ടക്കൽ ( കുടക്കച്ചിറ), ഏലിക്കുട്ടി കൈമളേട്ട്, റവ.സി. ട്രീസ ഫ്രാൻസിസ് എസ്.എം.എം.ഐ (തിരുനെൽവേലി), എബ്രഹാം മുണ്ടക്കൽ (തേർത്തല്ലി), പരേതരായ ജോൺ ഫ്രാൻസിസ് , ജോർജ് ഫ്രാൻസിസ് . വിൻസന്റ് ഗിരി മാനന്തവാടി, ചെന്നലോട്, മരക്കടവ് , ആലുവ, കുറവിലങ്ങാട്, മധ്യപ്രദേശ് , അത്മാക്കൂർ (ആന്ധ്ര), മേദ്രമെറ്റ്‌ല (ആന്ധ്ര) അലിരാജ്‌പെട്ട് (തെലങ്കാന) എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.