പേരാമ്പ്ര: പേരാമ്പ്ര സിൽവർ ആർട്‌സ് ആൻഡ് സയൻസ് കോളേജ് അനിശ്ചിതമായി അടച്ചിടുന്നത് ഒഴിവാക്കാനുള്ള അന്തരീക്ഷം ഉറപ്പാക്കാൻ സർവകക്ഷിയോഗത്തിൽ തീരുമാനമായി. ഓണാവധിക്ക് ശേഷം കോളേജ് തുറന്നു പ്രവർത്തിക്കും. പൊലീസ് അന്വേഷണത്തിൽ വസ്തുത കണ്ടെത്തി നിയമനടപടികളുമായി മുന്നോട്ടു പോവാനും ധാരണയായി.

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് പ്രചാരണത്തെ ചൊല്ലി ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു യോഗം. ബി ജെ പി, സംഘപരിവാർ സംഘടനകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തില്ല. ബി ജെ പി നേതാക്കളുമായി സംസാരിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

ജില്ലാ പഞ്ചായത്ത് അംഗം എ.കെ. ബാലൻ അദ്ധ്യക്ഷത വഹിച്ചു. പേരാമ്പ്ര സബ് ഇൻസ്‌പെക്ടർ പി.എസ്. ഹരീഷ്, പി.ആർ.ഒ കെ. രതീഷ്, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ എ കെ ചന്ദ്രൻ മാസ്റ്റർ, എൻ.പി. ബാബു, എം. കുഞ്ഞമ്മദ്, രാജൻ മരുതേരി, ബാബു തത്തക്കാടൻ, എസ്.കെ. അസ്സയിനാർ, ടി.പി. മുഹമ്മദ്, ബാലൻ കിഴക്കയിൽ, പി.കെ.എം. ബാലകൃഷ്ണൻ, കെ. സജീവൻ, എൻ.പി. വിധു, കോളേജ് മാനേജ്‌മെൻറ് അംഗങ്ങളായ എ.കെ. തറുവൈ ഹാജി, അബ്ദുൾ മജീദ് എന്നിവർ പങ്കെടുത്തു .