കോഴിക്കോട്: വേങ്ങേരിയിലെ പ്രമുഖ സഹകാരിയായിരുന്ന പി.പി. ചന്ദ്രശേഖരൻ മാസ്റ്ററുടെ സ്മരണ നിലനിർത്തുന്നതിന് കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ പുരസ്കാരത്തിന് പൊതു പ്രവർത്തകനായ സത്യൻ മായനാട് അർഹനായി. ഞായറാഴ്ച വൈകുന്നേരം 5.30 ന് വേങ്ങേരി ശ്രീനാരായണ ഗുരുമന്ദിരം ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ എൻ.സി.പി സംസ്ഥാന സെക്രട്ടറി പ്രൊഫ: ജോബ് കാട്ടൂർ കാഷ് അവാർഡും പുരസ്‌കാരവും സമ്മാനിക്കുമെന്ന് ഭാരവാഹികളായ പി.എം. കരുണാകരനും, കെ.പി. ശിവനും അറിയിച്ചു.