കോഴിക്കോട്: നടക്കാവ് നാഷണൽ കോളേജിലെ മൂന്ന് പതിറ്റാണ്ട് കാലത്തെ പൂർവ വിദ്യാർത്ഥികൾഈ മാസം എട്ടിന് നളന്ദ ഓഡിറ്റോറിയത്തിൽ റാൻഡിവു എന്ന പേരിൽ ഒത്തു ചേരുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാവിലെ 11ന് മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പലായി കാൽ നൂറ്റാണ്ട് പൂർത്തിയാക്കിയ പി. സ്വർണ്ണകുമാരിയെ ആദരിക്കും.വൈകീട്ട് മൂന്നിന് സംഗീത സംവിധായകനും ഗായകനുമായ രഞ്ജിൻ രാജ് , സലീഷ് ശ്യാം എന്നിവരുടെ ഗാനമേള ഉണ്ടാകും.
പങ്കെടുക്കുന്നവർ എട്ടിന് രാവിലെ നളന്ദ ഓഡിറ്റോറിയത്തിൽ എത്തണം. വാർത്താസമ്മേളനത്തിൽ പ്രിൻസിപ്പൽ പി. സ്വർണ്ണകുമാരി, ജനറൽ കൺവീനർ വിനേഷ് മില്ലേനിയം, ബോബി ഡേവിഡ്, പ്രഭാശങ്കർ, സക്കീർ ബാബു, ബബീഷ് എന്നിവർ പങ്കെടുത്തു.