കോഴിക്കോട്: സഹകരണ വകുപ്പ് ആവിഷ്കരിച്ച മുറ്റത്തെ മുല്ല വായ്പാ പദ്ധതി അഴിയൂർ സഹകരണ ബാങ്കിൽ ആരംഭിച്ചു. കുടുംബശ്രീ ഗ്രൂപ്പുകൾക്ക് 9 ശതമാനം പലിശനിരക്കിൽ പരമാവധി പത്ത് ലക്ഷം രൂപ വരെയാണ് വായ്പ നൽകുക.
സംരംഭക പ്രവർത്തനങ്ങളിലൂടെയും കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾ വഴിയും വരുമാനമുണ്ടാക്കാൻ തുണയ്ക്കുകയാണ് ലക്ഷ്യം. 209 കുടുംബശ്രീ അയൽകൂട്ടങ്ങളുണ്ട് അഴിയൂരിൽ.
പഞ്ചായത്ത് പ്രസിഡൻറ് ഇ.ടി.അയൂബ്ബ് ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡൻറ് കെ.പി.പ്രമോദ് അദ്ധ്യക്ഷനായിരുന്നു. അസി. രജിസ്ട്രാർ (ജനറൽ) സി.കെ.സുരേഷ് പദ്ധതി വിശദീകരിച്ചു. ഓണക്കിറ്റ് വിതരണം പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. കെ.എസ്.നായർ മുറ്റത്തെ മുല്ല വായ്പയുടെ പാസ്സ് ബുക്ക് വിതരണം നിർവഹിച്ചു. ഡയറക്ടർമാരായ പി.ശ്രീധരൻ, കെ സുഗതൻ, ടി.കെ.സുഗന്ധി, മീര, കുടുബശ്രീ സി.ഡി.എസ് ചെയർപെഴ്സൺ ബിന്ദു ജയ്സൺ, ബാങ്ക് സെക്രട്ടറി രഞ്ചിത്ത് എന്നിവർ സംസാരിച്ചു.