കോഴിക്കോട്: വെള്ളപ്പൊക്ക കെടുതി നേരിട്ട നൂറോളം വീട്ടുകാർക്ക് പട്ടികജാതി വർഗ സംരക്ഷണ സമിതി നോർത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണാടിക്കൽ യൂണിറ്റ് ഓണക്കിറ്റുകൾ നൽകി.
സമിതി രക്ഷാധികാരി സതീഷ് പാറന്നൂർ വിതരണോദ്ഘാടനം നിർവഹിച്ചു. മേഖലാ കമ്മിറ്റി പ്രസിഡൻറ് സുരേഷ് വെള്ളിമാടുകുന്ന് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന ഖജാൻജി പി.ബി.ശ്രീധരൻ, കെ.കെ.നിധീഷ്, എലത്തൂർ മേഖലാ ജോയിൻറ് സെക്രട്ടറി ദിവ്യ ഹരീഷ്, കമലാക്ഷി, ബിന്ദു കണ്ണാടിക്കൽ, അജൽ, ശിവദിവ്യ, പി.സുജാത, സി.സിന്ധു എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.സി.സുനിൽകുമാർ സ്വാഗതവും ഖജാൻജി ടിൻറു ബിജേഷ് നന്ദിയും പറഞ്ഞു.