കോഴിക്കോട്: ഓണസമൃദ്ധി കാർഷിക വിപണന മേളയുടെ ജില്ലാതല ഉദ്ഘാടനം 6ന് വൈകിട്ട് അഞ്ചിന് കക്കോടിയിൽ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിക്കും. ജില്ലയിൽ ആകെ 132 ഓണസമൃദ്ധി കേന്ദ്രങ്ങൾ തുറക്കുന്നുണ്ട്. ഇതിൽ 93 എണ്ണം കാർഷിക വികസന - കർഷക ക്ഷേമ വകുപ്പും 33 എണ്ണം ഹോർട്ടികോർപ്പും 6 എണ്ണം വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ കേരളയുമാണ് (വി.എഫ്.പി.സി.കെ.) ഒരുക്കുന്നത്. ഇവ ഏഴു മുതൽ പത്ത് വരെയുണ്ടാവും.