വടകര: എക്സൈസ് സംഘത്തിൻറെ വാഹനപരിശോധനയ്‌ക്കിടെ ആയഞ്ചേരിയില്‍ 2.1 കിലോ കഞ്ചാവുമായി വേളം ചെറുകുന്ന് ചെറുവിലങ്ങില്‍ വിജേഷ് (30) പിടിയിലായി. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന കുറ്റ്യാടി ഊരത്ത് കുറ്റിക്കാട്ടില്‍ അനൂപ് (26) ഓടി രക്ഷപ്പെട്ടു.
ഇന്നലെ രാവിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ കൃഷ്ണകുമാറിൻറെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇവർ സഞ്ചരിച്ച പള്‍സര്‍ ബൈക്കും കസ്റ്റഡിയിലെടുത്തു.
പ്രിവൻറിവ് ഓഫീസര്‍ പ്രമോദ് പുളിക്കൂല്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എന്‍.എസ്.സുനീഷ്, രാഗേഷ്ബാബു, സനു, സന്ദീപ്, ഷിജില്‍ എന്നിവരുമുണ്ടായിരുന്നു സംഘത്തിൽ.