രാമനാട്ടുകര: വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ നേടിയ മീഞ്ചന്ത അഗ്‌നിരക്ഷാ നിലയത്തിലെ ലീഡിംഗ് ഫയർമാനും കോഴിക്കോട് ഡിവിഷൻ സ്‌കൂബാ ടീമിൻറെ ക്യാപ്റ്റനും കൂടിയായ ഇ.ശിഹാബുദ്ദീനെ രാമനാട്ടുകര റെസ്ക്യൂ വളണ്ടിയേഴ്‌സ് ടീം ആദരിച്ചു. ചടങ്ങിൽ ഫറോക്ക് സി.ഐ ഇൻസ്പക്ടർ കെ.കൃഷ്ണൻ ഉപഹാരം നൽകി. രാമനാട്ടുകര എയ്ഡ് പോസ്റ്റ് എസ് .ഐ സി.കെ. അരവിന്ദൻ പൊന്നാട അണിയിച്ചു. റെസ്ക്യൂ വളണ്ടിയേഴ്‌സ് കോ ഓർഡിനേറ്റർ സഹീർ പെരുമുഖം, ശരത് കള്ളിക്കൂടം, വി.ബഷീർ, എം.അനീഷ്, ഒ.ചന്ദ്രദാസൻ, കെ.പി.രാജേഷ്, ടി.ജിനേഷ്, കെ.ഷാഹുൽ ഹമീദ് തുടങ്ങിയവർ സംസാരിച്ചു.