കാസർകോട്: നീണ്ടകാലത്തെ കാത്തിരിപ്പിനും സമരങ്ങൾക്കും ശേഷം പൊതുമേഖലാ സ്ഥാപനമായ കാസർകോട് ഭെൽ ഇ.എം.എൽ കമ്പനി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത് ജീവനക്കാർക്കുള്ള ഓണസമ്മാനമായി. 35 കോടി ബാദ്ധ്യതയും 12 കോടി രൂപ ജീവനക്കാരുടെ വേതന കുടിശ്ശികയുമുള്ള കാസർകോട് ജില്ലയിലെ ഏക പൊതുമേഖലാ സ്ഥാപനം ഒരു രൂപ നിശ്ചയിച്ചാണ് സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നത്.
2011 മാർച്ച് 28നാണ് കേരള ഇലക്ട്രിക്കൽ ആന്റ് അലൈഡ് എൻജിനീയറിംഗ് കമ്പനി ലിമിറ്റഡിന് (കെൽ) നവരത്‌ന കമ്പനിയായ ഭാരത് ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡ് (ഭെൽ) ഏറ്റെടുത്തത്. കമ്പനി ഏറ്റെടുത്ത് എട്ട് വർഷമായിട്ടും സ്ഥാപനത്തിന് കാര്യമായ പുരോഗതിയൊന്നും ഉണ്ടാക്കാനായില്ല. ഫണ്ട് അനുവദിക്കാനോ ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനോ തയാറാകാതെ സ്ഥാപനത്തെ പ്രതിസന്ധിയിലേക്ക് നയിക്കുകയാണ് ഭെൽ ചെയ്തത്. തുടർന്ന് 2017 ജൂണിലാണ് ഓഹരികൾ പിരിഞ്ഞ് കമ്പനികൾ വേർപെടുത്താൻ കേന്ദ്രം തീരുമാനിച്ചത്. അന്തർദേശിയ തലത്തിൽ കെല്ലിലെ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ മാർക്കറ്റുണ്ടായതിനെ തുടർന്നാണ് 2011 മാർച്ച് 28ന് കാസർകോട് യൂണിറ്റിനെ ഭെൽ ഇ.എം.എൽ സംയുക്ത സംരംഭമാക്കിയത്. ഭെല്ലിന് 51 ശതമാനം ഓഹരികളും കേരള സർക്കാറിന് 49 ശതമാനം ഓഹരികളുമാണ് ഉണ്ടായിരുന്നത്. എന്നാൽ സംയുക്ത സംരംഭത്തിൽ നിന്ന് ഭെൽ പിന്മാറാനും ഓഹരികൾ വിൽക്കാനും കേന്ദ്രസർക്കാർ തീരുമാനിച്ചു. ഈ സാഹചര്യത്തിലാണ് ഓഹരികൾ വാങ്ങി കമ്പനി മുന്നോട്ടുകൊണ്ടുപോകാൻ സംസ്ഥാന സർക്കാർ ഇപ്പോൾ തീരുമാനിച്ചത്.
ഭെൽ നൽകിയത് തുച്ഛമായ തുക
12 ഏക്കർ സ്ഥലത്ത് വിശാലമായ കെട്ടിടവും ആധുനിക യന്ത്ര സാമഗ്രികളും സ്ഥാപനത്തിനുണ്ട്. നൂറുകോടിയോളം രൂപയുടെ ആസ്തിയുണ്ടെങ്കിലും ഭെല്ലിന് കൈമാറുമ്പോൾ വെറും 10.30 കോടി രൂപയാണ് ആസ്തി കണക്കാക്കിയത്.177 പേരാണ് ഇവിടെ ജീവനക്കാരായുള്ളത്. മുൻകാലങ്ങളിൽ 101 കോടി രൂപ വരെ അറ്റാദായവും 4.5 കോടി രൂപവരെ ലാഭവുമുണ്ടാക്കി കൊടുത്ത സ്ഥാപനമാണ് കെൽ.ലോകത്ത് ഏറ്റവുമധികം വിപണനസാദ്ധ്യതയുള്ള ആൾട്ടർനേറ്റർ ആണ് കമ്പനി ഉത്പാദിപ്പിച്ചു വന്നിരുന്നത്. ഇന്ത്യൻ റെയിൽവേയാണ് പ്രധാന ഉപഭോക്താക്കൾ
കെൽ -നാൾവഴികൾ
1989 ലാണ് മൊഗ്രാൽപുത്തൂർ പഞ്ചായത്തിലെ ബെദ്രഡുക്കയിൽ തറക്കല്ലിട്ടു
1990ൽ മുഖ്യമന്ത്രി ഇ കെ നായനാർ ഉദ്ഘാടനം ചെയ്തു
2011 മാർച്ച് 28ന് ഭെൽ കെൽ സംയുക്ത സംരംഭം
2017ൽ ഭെല്ലിന്റെ ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്രതീരുമാനം
2019 സെപ്റ്റംബർ -ഭെൽ വിറ്റഴിക്കാൻ വച്ച ഓഹരികൾ സംസ്ഥാന സർക്കാർ ഏറ്റെടുത്തു
ബെൽ
ബാദ്ധ്യത-35 കോടി
ശമ്പളകുടിശ്ശിക- 12 കോടി
ഏറ്റെടുക്കുന്നത് -