യുടെക് പ്രിൻസിപ്പൽ അഭിമുഖം
സർവകലാശാലാ ടീച്ചർ എഡ്യുക്കേഷൻ കേന്ദ്രത്തിൽ പ്രിൻസിപ്പൽ കരാർ നിയമനത്തിന് അപേക്ഷിച്ചവർക്കുള്ള അഭിമുഖം 19-ന് രാവിലെ 9.30-ന് സർവകലാശാലാ ഭരണവിഭാഗത്തിൽ നടക്കും.
യു.ജി അഞ്ചാം സെമസ്റ്ററിൽ തുടർ പഠനം
സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിൽ 2014 മുതൽ 2017 വരെയുള്ള വർഷങ്ങളിൽ ബി.എ/ബി.കോം/ബി.എസ് സി മാത്സ്/ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്) ഒന്ന് മുതൽ നാല് വരെയുള്ള സെമസ്റ്റർ പരീക്ഷകൾ എഴുതിയതിന് ശേഷം തുടർപഠനം നടത്താനാവാത്തവർക്ക് എസ്.ഡി.ഇ വഴി അഞ്ചാം സെമസ്റ്ററിൽ ചേർന്ന് തുടർ പഠനത്തിന് 100 രൂപ പിഴയോടെ അപേക്ഷിക്കാനുള്ള തീയതി 17 വരെ നീട്ടി. ഫോൺ: 0494 2407494, 2407356.
എം.എ ഇംഗ്ലീഷ് വൈവ
വിദൂരവിദ്യാഭ്യാസം ഫൈനൽ എം.എ ഇംഗ്ലീഷ് വൈവാ വോസി സെപ്തംബർ 17 മുതൽ കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളേജിലും (നോർത്ത് സോൺ), തൃശൂർ സെന്റ് തോമസ് കോളേജിലും (സൗത്ത് സോൺ) നടക്കും.
പരീക്ഷാ അപേക്ഷ
സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റർ യു.ജി (സി.യു.സി.ബി.എസ്.എസ്) പരീക്ഷയ്ക്ക് പിഴകൂടാതെ 28 വരെയും 170 രൂപ പിഴയോടെ ഒക്ടോബർ ഒന്ന് വരെയും ഫീസടച്ച് ഒക്ടോബർ നാല് വരെ രജിസ്റ്റർ ചെയ്യാം.
തേർഡ് പ്രൊഫഷണൽ ബി.എ.എം.എസ് (2009 സ്‌കീം-2009 പ്രവേശനം, 2008 സ്‌കീം-2008 പ്രവേശനം, 2007 സ്‌കീം-2007 ഉം അതിന് മുമ്പുമുള്ള പ്രവേശനം) സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ 24 വരെയും 170 രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം.
പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസം മൂന്നാം സെമസ്റ്റർ ബി.എ/ബി.എ അഫ്സൽ-ഉൽ-ഉലമ/ബി.എസ്.സി/ബി.എം.എം.സി (സി.യു.സി.ബി.സി.എസ്.എസ്) നവംബർ 2018 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ എം.എസ്.സി ഫിസിക്സ് പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 17 വരെ അപേക്ഷിക്കാം.