വടകര: പ്രളയകാലത്ത് മാതൃകാപരമായ സേവനത്തിന് നേതൃത്വം നല്‍കിയ പഞ്ചായത്ത് ഭരണസമിതിയെ യു.ഡി.എഫ് അഴിയൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ അനുമോദിച്ചു. ചെയര്‍മാന്‍ കെ.അന്‍വര്‍ ഹാജി അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. അയൂബ്, പി.ബാബുരാജ്, പ്രദീപ് ചോമ്പാല, കാസിം നെല്ലോളി, വി.കെ അനില്‍കുമാര്‍, എം.ഇസ്മായില്‍, ഹാരിസ് മുക്കാളി, കെ.പി.രവീന്ദ്രന്‍, സുധ മാളിയേക്കല്‍, കെ.പി. വിജയന്‍ എന്നിവ‌ർ സംസാരിച്ചു.