pic
രാമൻ നമ്പ്യാർ

ബാലുശ്ശേരി: വയോധികൻ ക്ഷേത്രക്കുളത്തിൽ വീണ് മരിച്ചു. മണ്ണാം പൊയിൽ നെടുവൻ ചാലിൽ രാമൻ നമ്പ്യാർ (75) ആണ് ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ ഇരട്ടകുളങ്ങര ക്ഷേത്രക്കുളത്തിൽ വീണ് മരിച്ചത്. കുളിക്കാനെത്തിയവർ കുളക്കടവിൽ കുടയും വസ്ത്രവും കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുളത്തിൽ മൃതദേഹം കണ്ടെത്തിയത്. കുളത്തിലിറങ്ങവേ കാൽ വഴുതി വെള്ളത്തിൽ വീണതാകാമെന്ന് കരുതുന്നു.മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഭാര്യ: ജാനു .മകൻ: ഷിജു