കോഴിക്കോട്: കക്കാടംപൊയിൽ, ഊർങ്ങാട്ടിരി, ചീങ്കണ്ണിപ്പാല, കൂടരഞ്ഞി എന്നിവിടങ്ങളിലെ അനധികൃത തടയണകൾ ജനങ്ങളുടെ സഹകരണത്തോടെ പൊളിക്കുമെന്ന് ജനകീയ രാഷ്ട്രീയ മുന്നണി ഭാരവാഹികളായ സി.ആർ. നീലകണ്ഠൻ, കെ.എം. ഷാജഹാൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിന്റെ മുന്നോടിയായി കോഴിക്കോട്, മലപ്പുറം കളക്ടർമാർക്ക് പ്രക്ഷോഭ നോട്ടീസ് നൽകും. 15 ദിവസത്തിനകം യാതൊരു നടപടിയുമുണ്ടായില്ലെങ്കിൽ അനധികൃത നിർമ്മാണങ്ങൾ പൊളിക്കും.
കക്കാടംപൊയിലിലെ പി.വി.ആർ നാച്വറൽ റിസോർട്ടിൽ മൂന്ന് അനധികൃത തടയണകളുണ്ട്. ഇത് നിയമലംഘനമാണെന്നു വില്ലേജ് ഓഫീസർ കണ്ടെത്തിയതുമാണ്. ഹൈക്കോടതി ഉത്തരവ് വന്നിട്ടും അധികൃതർ ഇതിനെതിരേ നടപടിയെടുക്കാൻ തയ്യാറായിട്ടില്ലെന്ന് ഭാരവാഹികൾ കുറ്റപ്പെടുത്തി.

വാർത്താസമ്മേളനത്തിൽ ഷൗക്കത്ത് അലി എരോത്ത്, നിപുൺ ചെറിയാൻ, സി.ജെ. വർഗീസ് എന്നിവരും സംബന്ധിച്ചു.