കോഴിക്കോട്: ഗൾഫ് നാടുകളിൽ നിന്ന് തിരിച്ചെത്തിയ ഇരുന്നൂറോളം പ്രവാസികളുടെ കുടുംബങ്ങൾക്ക് പ്രവാസി കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണക്കിറ്റ് വിതരണം ചെയ്തു. കമ്മിറ്റി മുഖ്യ രക്ഷാധികാരി ആറ്റക്കോയ പള്ളിക്കണ്ടി വിതരണോദ്ഘാടനം നിർവഹിച്ചു. പ്രസിഡൻറ് എം,അബ്ദുള്ള ഹാജി അദ്ധ്യക്ഷത വഹിച്ചു. വി വേണുഗോപാൽ പ്രഭാഷണം നടത്തി. നസീം പുന്നയ്യൂർ രചിച്ച 'ഓണം പൊന്നോണം' ലഘുലേഘയുടെ പ്രകാശനം ചടങ്ങിൽ നിർവഹിച്ചു. കെ സഹദേവൻ, പി.എം മുസ്തഫ, സണ്ണി ജോസഫ്, സിദ്ധാർത്ഥൻ കണ്ണാടിക്കൽ, കെ.പി റഹ്മത്തുല്ല, അശോകൻ കാവിൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.വി രാജേഷ് സ്വാഗതം പറഞ്ഞു.