കോഴിക്കോട്: ജില്ലാ ഭരണകൂടത്തിന്റെ നേത്യത്വത്തില്‍ നടക്കുന്ന സേവ് എ സണ്‍ഡേ സേവ് എ ബീച്ച് പ്രോഗ്രാമിൽ സെപ്തംബര്‍ 8 ന് ഞായറാഴ്ച ബേപ്പൂര്‍ പുലിമുട്ട് ബീച്ച് ശുചീകരിക്കും.കോര്‍പ്പറേഷന്‍, ഡി.ടി.പി.സി, തീരദേശ ജാഗ്രതാ സമിതി, റെസിഡന്‍സ് അസോസിയേഷന്‍, ബീച്ച് മേഖലയിലെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, മത്സ്യ തൊഴിലാളികള്‍, എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, തുടങ്ങി എല്ലാവര്‍ക്കും പങ്കാളികളാകാം.