calicut-uni

ട്രെയിനിംഗ് കോഡിനേറ്റർ അഭിമുഖം

എൻ.എസ്.എസ് എംപാനൽഡ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ട്രെയിനിംഗ് കോർഡിനേറ്റർ കരാർ നിയമനത്തിന് അപേക്ഷിച്ചവർക്കുള്ള അഭിമുഖം 17-ന് രാവിലെ 1.30-ന് സർവകലാശാലാ ഭരണവിഭാഗത്തി. നടക്കും. യോഗ്യരായവരുടെ പേരുവിവരങ്ങളും നിർദ്ദേശങ്ങളും വെബ്‌സൈറ്റിൽ.

എം.എസ്‌സി ബയോടെക്‌നോളജി പ്രവേശനം

എം.എസ്‌സി ബയോടെക്‌നോളജിക്ക് (നാഷണല്‍ സ്ട്രീം) ഒഴിവുള്ള സീറ്റുകളിലേക്ക് അഞ്ചിന് നടത്തിയ പ്രവേശന പരീക്ഷാഫലം വെബ്‌സൈറ്റിൽ. പ്രവേശനം ഏഴിന് പഠനവകുപ്പില്‍ നടക്കും. ഷുവർ ലിസ്റ്റിൽ ഉൾപ്പെട്ടവർ എല്ലാ രേഖകളും സഹിതം രാവിലെ പത്ത് മണിക്ക് ഹാജരാകണം.

എം.എ സോഷ്യോളജി വൈവ

വിദൂരവിദ്യാഭ്യാസം ഫൈനൽ എം.എ സോഷ്യോളജി വൈവാ വോസി 23 മുതൽ പരീക്ഷാഭവനിലും കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജിലും നടക്കും. ഷെഡ്യൂൾ വെബ്‌സൈറ്റില്‍.

പരീക്ഷ

എൻ.സി.സി ക്യാമ്പുകളിൽ പങ്കെടുത്തത് മൂലംരണ്ടാം സെമസ്റ്റർ ബി.എ/ബി.എസ്.ഡബ്ല്യൂ/ബി.എസ്.സി/ബി.എസ്‌സി ഇൻ ആൾട്ടർനേറ്റ് പാറ്റേണ്‍/ബി.സി.എ (സി.യു.സി.ബി.സി.എസ്.എസ്) റഗുലർ പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക് സ്‌പെഷ്യൽ പരീക്ഷ 18ന് ആരംഭിക്കും. പരീക്ഷാ കേന്ദ്രം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജി. രണ്ടാം വർഷ അദീബെ ഫാസില്‍ പ്രിലിമിനറി (2016 സിലബസ്, ദ്വിവത്സരം) റഗുലർ പരീക്ഷ 18ന് ആരംഭിക്കും.

പരീക്ഷാഫലം

വിദൂരവിദ്യാഭ്യാസം മൂന്നാം സെമസ്റ്റർ ബി.കോം/ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് നവംബർ 2018 പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനർമൂല്യനിർണയത്തിനുള്ള വിജ്ഞാപനം പീന്നീട് പ്രസിദ്ധീകരിക്കും. നാലാം സെമസ്റ്റർ ബി.പി.എഡ് പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.നാലാം സെമസ്റ്റർ എം.എസ്‌സി ഹെൽത്ത് ആൻഡ് യോഗ തെറാപ്പി പരീക്ഷാഫലം വെബ്‌സൈറ്റിൽ. നാലാം സെമസ്റ്റർ എം.എ ഹിന്ദി, എം.എ ഫംഗ്ഷണൽ ഹിന്ദി ആൻഡ് ട്രാൻസ്‌ലേഷൻ (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ