കോഴിക്കോട്: പ്രളയബാധിതപ്രദേശങ്ങളിൽ ഫയര്‍ഫോഴ്സിനൊപ്പം രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ മത്സ്യത്തൊഴിലാളികളെ ആദരിച്ചു. ബീച്ച് ഫയര്‍ സ്റ്റേഷനില്‍ ഒരുക്കിയ ചടങ്ങ് റീജിണല്‍ ഫയര്‍ ഓഫീസര്‍ കെ.അബ്ദുള്‍റഷീദ് ഉദ്ഘാടനം ചെയ്തു.

ഇരുപതോളം പേരെയാണ് ആദരിച്ചത്. മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ മെഡല്‍ നേടിയ ഫയര്‍ഫോഴ്സിലെ ഇ.ഷിഹാബുദ്ദീനെയും ചടങ്ങില്‍ ആദരിച്ചു. സ്റ്റേഷന്‍ ഓഫീസര്‍ പാനോത്ത് അജിത്കുമാർ, അസി. സ്‌റ്റേഷന്‍ ഓഫീസര്‍മാരായ സി.കെ.മുരളീധരന്‍, എം.എല്‍. ജയകുമാര്‍ തുടങ്ങിയവർ സംസാരിച്ചു.