വടകര: കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് ഒരുക്കിയ ഓണപ്പാട്ടുകളടങ്ങിയ വീഡിയോ ആൽബം പുറത്തിറക്കി. ജില്ലാ പൊലീസ് മേധാവി കെ ജി സൈമൺ പ്രകാശനം നിർവഹിച്ചു. നാദാപുരം ഡിവൈ എസ് പി ജി സാബു അദ്ധ്യക്ഷനായിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈ എസ് പി ഹരിദാസ്, അനീഷ് കുമാർ, പ്രേമൻ മുചുകുന്ന് എന്നിവർ സംസാരിച്ചു. ഡിവൈ എസ് പി ഇസ്മയിൽ സ്വാഗതവും എ എസ് ഐ രാജൻ നന്ദിയും പറഞ്ഞു.
ജനമൈത്രി പൊലീസ് ജില്ലാ നോഡൽ ഓഫീസറായ നാർകോട്ടിക് സെൽ ഡിവൈ എസ് പി കെ അശ്വകുമാറും ജില്ലാ സ്പെഷൽ ബ്രാഞ്ചിലെ എ എസ് ഐ പി രാജനും രചിച്ച ഗാനങ്ങളടങ്ങിയ ആൽബത്തിൻറെ സംവിധാനം നിർവഹിച്ചത് തേജസ് പെരുമണ്ണയാണ്. ഗാനങ്ങൾ ആലപിച്ചത് ജോസ് സാഗറും പൊലീസ് ഉദ്യോഗസ്ഥരായ പ്രശോഭ്, ഗീത എന്നിവരും സീനിയർ ക്ലാർക്ക് ബീനയുമാണ്.