പേരാമ്പ്ര : കാർഷികമേഖലയിൽ വന്യജീവികളുടെ ശല്യം തടയാൻ അടിയന്തരനടപടി സ്വീകരിക്കണമെന്ന് കിസാൻ കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

കാട്ടുപന്നികളും മുള്ളൻപന്നികളും മറ്റും കൂട്ടത്തോടെ നാട്ടിലിറങ്ങി കാർഷികവിളകൾ പാടെ നശിപ്പിക്കുകയാണ്. രാത്രി പന്നികളുടെ ആക്രമണം പേടിച്ച് ഓട്ടോറിക്ഷക്കാർ പോലും റോഡിലിറങ്ങാൻ മടിക്കുന്നു.

യോഗത്തിൽ കിസാൻ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഐപ്പ് വടക്കേത്തടം അദ്ധ്യക്ഷത വഹിച്ചു. എൻ. ചന്ദ്രൻ, ജോൺ പൊന്നമ്പേൽ, എം. വേണുഗോപാലൻ നായർ, ജോസ് പേരക്കാതോട്ടം, ടി.പി. നാരായണൻ, ജോസ് കാരിവേലി, സി.പി. നാരായണൻ. പി. രാജൻ ബാബു, അഡ്വ.ബിജു കണ്ണന്തറ, പട്ടയാട്ട് അബ്ദുള്ള, പി.സി. പ്രത്യുഷ് തുടങ്ങിയവർ സംസാരിച്ചു.